പരമ്ബര തൂത്തുവാരി ഇന്ത്യ, അഞ്ചാം മത്സരത്തിലും ജയം: റെക്കോര്‍ഡ്
ടി20 പരമ്ബരയിലെ അവസാന മല്‍സരത്തില്‍ ഇന്ത്യക്ക് ജയം. അഞ്ചാം ട്വന്‍റി20 മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ കിവികളെ പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ട്വന്റി 20 പരമ്ബര 5-0ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി. സ്കോര്‍- ഇന്ത്യ: 3/163 (20 ഓവര്‍). ന്യൂസിലാന്‍ഡ്: 9/156 (20 ഓവര്‍). 5-0ന് പരമ്ബര സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യ നേടി.
ടോസിനു ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കു മൂന്നു വിക്കറ്റിനു 163 റണ്‍സാണ് നേടാനായത്.

No comments