Breaking News

തക്കതായ മറുപടി കൊടുക്കണമായിരുന്നു അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നത്; ടോവിനോ പരസ്യമായി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

വയനാട്ടില്‍ കോളജിലെ പരിപാടിക്കിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി വീണ്ടും കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടോവിനോ പരസ്യമായി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത്. ടോവിനോ പരസ്യമായി മാപ്പുപറഞ്ഞ് വിഷയം അവസാനിപ്പിക്കണമെന്ന് എംഎല്‍എ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ് ടോവിനോ അവഹേളിച്ചത്, ടോവിനോ ഒരു പക്ഷെ നല്ല കാര്യമായിരിക്കാം പറഞ്ഞത്. അവിടെ ടോവിനോ എന്ത് പറഞ്ഞു എന്നല്ല അവിടെ കൂവിയിട്ടുണ്ടെങ്കില്‍ കൂവിയതിനു തക്കതായ മറുപടിയാണ് പറയേണ്ടിയിരുന്നത് അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുതെന്ന് അന്‍വര്‍ സാദത്ത് കുറിച്ചു.

No comments