ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബംഗാള്‍ ഉള്‍ക്കടലില്‍ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ചയോടെ തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റ് എത്തും.കേരളത്തില്‍ നാളെമുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഫാനി ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരദേശ മേഖലയിലേക്കെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തമിഴ്‍നാട്ടിലെ തീരദേശ ജില്ലകളായ പുതുക്കോട്ട, തഞ്ചാവൂര്‍, കാരയ്ക്കല്‍, നാഗപട്ടണം, കാഞ്ചീപുരം എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
ഏപ്രില്‍ 30, മെയ് ഒന്ന് തിയതികളില്‍ തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അന്‍പത് വര്‍ഷത്തിന് ശേഷമാണ് തമിഴ്നാട്ടില്‍ ഏപ്രില്‍ മാസത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടാകുന്നത്.

No comments