Breaking News

കള്ളവോട്ടുകാരില്‍ പഞ്ചായത്ത് മുന്‍ അംഗവും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടുകള്‍ ചെയ്തുവെന്ന് പരാതി. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കള്ളവോട്ടുകാരില്‍ പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്ത് അംഗവും മുന്‍ അംഗവുമാണ് കള്ളവോട്ട് ചെയ്‌തവര്‍. സലീന എംപിയും സുമയ്യ കെപിയും കള്ളവോട്ട് ചെയ്‍തത്.

കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളിലെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബൂത്തുകളാണ് ഇത്. പിലാത്തറയിലും എരമം കുറ്റൂരും നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരാള്‍ തന്നെ രണ്ടുതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

No comments