Breaking News

ആവേശം അതിരുകടത്താൻ കച്ചമുറക്കി ബ്ലാസ്റ്റേഴ്സ് ; മൂന്ന് പുതിയ താരങ്ങൾ കൂടി ടീമിൽ




പുത്തൻ തേരോട്ടം തുടങ്ങാൻ ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങൾ പുതിയ ബ്ലാസ്റ്റേഴ്‌സ്
വമ്പൻ സ്രാവുകൾ ബ്ലാസ്റ്റേഴ്സ് വലയിൽ എന്നു സൂചന. ഇനി ഇന്ത്യൻ ഫുട്‌ബോൾ കാണാൻ പോകുന്നത് ബ്ലാസ്റ്റേഴ്സിന്റെ അശ്വമേധമോ..




മാനേജ്‌മെന്റിന്റെ പരിശ്രമങ്ങൾ ലക്ഷ്യം കണ്ടാൽ അതൊരു വമ്പൻ ട്വിസ്റ്റ് ആകുമെന്ന് തീർച്ച. നിർണായക മത്സരത്തിലെ ജയത്തോടെ ആവേശത്തിൽ ആയ ബ്ളാസ്റ്റേഴ്‌സ് ആരാധകരെ ഇനിയും ഞെട്ടിക്കാൻ സച്ചിനും മാനേജ്‌മെന്റും തയ്യാറെടുക്കുന്നു.


ടീമിന്റെ ദയനീയ പ്രകടനത്തെ തുടർന്നു പ്രതീക്ഷകൾ നഷ്ടപ്പെട്ടതോടെ വലിയ മാറ്റങ്ങൾക്ക് ആയി മാനേജ്‌മെന്റ് പരിശ്രമിക്കുക ആയിരുന്നു. ഗുഡ് ജോണ് ആദ്യം മത്സരം കളിച്ചപ്പോൾ നിൽമർ, പുൾഗ , എന്നിവരേ അടുത്ത മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് നിരയിൽ എത്തിച്ചതായി സൂചന. .


 ഇന്നത്തെ കളി ജയിച്ചു കഴിഞ്ഞാൽ അടുത്ത കളികളിൽ മുതൽ ബ്രസീലിയൻ ഇന്റനാഷനൽ നിൽമർ, മുൻ ബ്ലാസ്റ്റേഴ്സ് താരം ആയിരുന്ന സ്‌പാനിഷ്‌ സൂപ്പർ സ്റ്റാർ പുൽഗ എന്നിവരിലൂടെ വീണ്ടും ജയിച്ചു കയറാം എന്നായിരുന്നു ടീം മാനേജ്‌മെന്റ് കണക്കു കൂട്ടിയിരുന്നത്. ബർബാ, കിസീറ്റൊ എന്നിവർ ടീമിനൊപ്പം തുടരാൻ സാധ്യതയില്ല എന്നും ആണ് സൂചനകൾ..

മുൻ ബ്ലാസ്റ്റേഴ്സ് താരം ഗുർ മീന്ദർ സിങ് ടീമിനൊപ്പം ചേരുമെന്ന് സൂചനയുണ്ട്. ഗുർ മീന്ദർ സിങ് ന്റെ വരവ് ടീമിന് പ്രതിരോധത്തിൽ കൂടുതൽ ശക്തത നൽകും . മലയാളി താരം റിനോ ആന്റോ പരിക്കു മൂലം വിഷമിക്കുമ്പോൾ ഗുർ മീന്ദർ സിങ് ന്റേ വരവ് ബ്ലാസ്റ്റേഴ്സിനു പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി നിർത്താൻ സഹായിക്കും


ആദ്യ 6 സ്ഥാനങ്ങളിൽ എത്തിയാൽ സൂപ്പർ കപ്പ് അടക്കം കളിക്കാൻ ടീമിന് സാധിക്കും. ഇതെല്ലാം മുന്നിൽ കണ്ടാണ് വലിയ മാറ്റങ്ങൾക്കായി ബ്ളാസ്റ്റേഴ്‌സ് കോപ്പ് കൂട്ടുന്നത്.


No comments