Breaking News

ഒറ്റ ദിവസത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ 6 ലക്ഷം ഫോളോവേഴ്സ്; റൊണാള്‍ഡോയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി പ്രിയ



ഒറ്റ കണ്ണിറുക്കിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രിയ പ്രകാശ് വാര്യര്‍ പ്രശസ്തിയുടെ പുതിയ ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഒറ്റ ദിവസത്തില്‍ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സിനെ ഇന്‍സ്റ്റഗ്രാമില്‍ നേടിയ ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായിക്കഴിഞ്ഞിരിക്കുകയാണ് ഈ തൃശൂര്‍ക്കാരി.

അമേരിക്കന്‍ മോഡലും ടെലിവിഷന്‍ താരവുമായ കെയ്ലി ജെന്നറിനും ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ശേഷം

ഇത്രയധികം ഫോളോവേഴ്സിനെ ഒറ്റ ദിവസത്തില്‍ നേടുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ വ്യക്തിയാണ് പ്രിയ. 6,06,000 ഫോളോവേഴ്സാണ് പ്രിയ ഒറ്റ ദിവസത്തില്‍ നേടിയത്.


കെയ്ലി ജെന്നറിന്‍റെ പേരിലാണ് ഇതിലെ ലോക റെക്കോര്‍ഡ്.

ഒറ്റയടിക്ക് 8,06,000 പേരാണ് കെയ്ലിയെ ഇന്‍സ്റ്രഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് രണ്ടാം സ്ഥാനം. ഒറ്റ ദിവസത്തില്‍ 6,50,000 ഫോളോവേഴ്സിന്‍റെ റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പ്രണയ ചിത്രം ഒരു അഡാറ് ലവിന്‍റെ ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കലും കണ്‍ വര്‍ത്തമാനങ്ങളുമാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്.


പ്രിയയുടെ കണ്ണിറുക്കല്‍ അതിര്‍ത്തിയും ഭാഷകളും കടന്ന് വൈറലായി. അതിന്‍റെ പ്രതിഫലനമാണ് ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യമായത്.

തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

No comments