Breaking News

ചങ്ക് തുളച്ചു കയറുന്ന പ്രണയവുമായി വീണ്ടും പ്രിയ! ഒരു അഡാറ് ലവിന്റെ അഡാര്‍ ടീസര്‍ പുറത്ത്!!!



സോഷ്യല് മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ 'മാണിക്യ മലരായ പൂവി'യെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്‍റെ പ്രണയദിന സ്പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.



പാട്ടിലെ പോലെ തന്നെ പ്രിയ പ്രകാശ് വാര്യരാണ് ടീസറിലും ശ്രദ്ധാകേന്ദ്രം. ഷാന്‍ റഹ്മാനാണ് ടീസര്‍ സമര്‍പ്പിച്ചിരിക്കുന്നത്.


ഗാനം സ്വതസിദ്ധമായ ശൈലിയിൽ പുനരാവിഷ്ക്കരിച്ച ഷാൻ റഹ്മാൻ ആണ് യഥാർത്ഥ താരമെന്ന് പറഞ്ഞാണ് സംവിധായകന്‍ ഒമര്‍ ലുലു ടീസര്‍ ഷാന്‍ റഹ്മാന് സമര്‍പ്പിച്ചത്.

 തട്ടത്തിൻ മറയത്തിലെ പശ്ചാത്തല സംഗീതമാണ് ടീസറില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


പാട്ട് ഷെയർ ചെയ്തും ട്രോള്‍ പാട്ട് ഇറക്കിയും പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും ഒമര്‍ ലുലു നന്ദി പറഞ്ഞു.



ഹാപ്പി വെഡ്ഡിംഗ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാര്‍ ലവ്.




'മാണിക്യ മലരായ പൂവി'എന്ന പഴയ മാപ്പിള ഗാനം ലോകം മുഴുവന്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. ഇത്രയും കൂടുതല്‍ സ്വീകാര്യത കിട്ടുമെന്ന് കരുതിയത് അല്ല. പാട്ട് ഷെയര്‍ ചെയ്തും ട്രോള് ഇറക്കിയും പ്രോത്സാഹിപ്പിച്ച ഓരോ വ്യക്തിക്കും നന്ദി പറയുന്നു.

No comments