ഈ രണ്ട് നേട്ടങ്ങള്‍ ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകും ; പക്ഷോ ആധകര്ക്ക് മൊത്തം കണ്‍ഫ്യൂഷനും
ഐഎസ്‌എല്ലില് ചിലപ്പോഴൊക്കെ തിരിച്ചടികളുടെ കാലമാണ് ബ്ലാസ്റ്റേഴ്സിനെന്ന്് തോന്നി പോകും. പരാജയങ്ങളും പരിശീലകന്റെ സ്ഥാനമൊഴിയലും നിര്‍ണായക മത്സരങ്ങളിലെ പതര്‍ച്ചയും അങ്ങനെ ഒരുപാട് പ്രതിസന്ധികള്‍ ടീമിന് തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്.
അതുകൊണ്ടൊക്കെ തന്നെയാണ് ഈ സീസണില്‍ വലിയ നേട്ടമുണ്ടാക്കാന്‍ മഞ്ഞപ്പടയ്ക്ക് കഴിയാതെ പോയത്.
പ്ലേഓഫിലെത്താന് നേരിയ സാധ്യത ടീമിനുണ്ടെങ്കിലും നിലവിലെ ഫോം വെച്ച് ടീമിനതു കഴിയുമോയെന്ന കാര്യവും സംശയത്തിലാണ്.
മാത്രമല്ല, മറ്റു ടീമുകളുടെ മത്സരഫലവും അതില്‍ നിര്‍ണായകമാണ്.
എന്നാല്‍,തിരിച്ചടികള്‍ക്കിടയിലും ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി ഒരു വാര്‍ത്തയെത്തിയിരിക്കയാണ്.
ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളിലൊന്നായ ടൈംസ് ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ കായിക അവാര്‍ഡിനായുള്ള ലിസ്റ്റിലേക്ക് ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിങ്കനും, മലയാളി താരം സി.കെ വിനീതിനും നോമിനേഷന്‍ ലഭിച്ചിരിക്കുന്നു.
കായിക അവാര്‍ഡിന്റെ ഫുട്ബോള്‍ വിഭാഗത്തിലേക്കാണ് ഇരുവരേയും നോമിനേറ്റ് ചെയ്തിരിക്കുന്നത്. പോയ വര്‍ഷം ഫുട്ബോളില്‍ കാഴ്ച വെച്ച മികച്ച പ്രകടനങ്ങളാണ് ഇരുവര്‍ക്കും നാമനിര്‍ദേശം ലഭിക്കാന്‍ കാരണമായത്.
വോട്ടെടുപ്പിലൂടെയാണ് വിജയികളെ തീരുമാനിക്കുന്നത്. ആരാധകര്‍ക്ക് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ കയറി താരങ്ങള്‍ക്ക് വോട്ടു രേഖപ്പെടുത്താം.
ഫുട്ബോളില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു താരങ്ങളില്‍ രണ്ടും ബ്ലാസ്റ്റേഴ്സില്‍ നിന്നാണ്. വിനീതിനും ജിംഗനും പുറമേ ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, മുംബൈ സിറ്റി താരം ബല്‍വന്ത് സിംഗ്, ലോകകപ്പ് ഹീറോ ധീരജ് സിംഗ് എന്നിവരാണ് അവാര്‍ഡിനു പരിഗണിക്കപ്പെട്ട മറ്റു താരങ്ങള്‍.









No comments