പൊരുതി നേടി മുംബൈ; മാറി മറിഞ്ഞ് പ്ലേ ഓഫ് സാധ്യതകള്‍
പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ ജയിച്ച് കയറി മുംബൈ സിറ്റി എഫ് സി. ഇന്നലെ ഐഎസ് എല്ലില്‍ മുംബൈ സിറ്റിയുടെ തട്ടകത്തില്‍ വച്ച് നടന്ന മല്‍സരത്തില്‍ 3-2ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ പരാജയപ്പെടുത്തിയാണ് മുംബൈ പ്ലേ ഓഫിലേക്ക് ഒരു ചുവടും കൂടി വച്ചത.് ആദ്യ പകുതി അവസാനിക്കുമ്ബോള്‍ 2-1ന് പിറകിലായിരുന്നു മുംബൈ. പിന്നീടാണ് മുംബൈ വിജയഗോള്‍ കരസ്ഥമാക്കിയത്. കളി തുടങ്ങി 15ാം മിനിറ്റില്‍ കാമറൂണ്‍ താരം അക്കില്ലെ എമാനയിലൂടെ മുംബൈ മുന്നിലെത്തി. പക്ഷേ, 24ാം മിനിറ്റില്‍ മുംബൈ പ്രതിരോധക്കാരന്‍ ലൂസിയാന്‍ ഗോയാന്റെ സെല്‍ഫ് ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. പിന്നീട് ആദ്യ പകുതിയില്‍ കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേ ഗിനിയന്‍ മുന്നേറ്റതാരം മമാഡു സാംപ കാന്‍ഡെയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് 2-1ന്റെ ലീഡ് സ്വന്തമാക്കി.
പക്ഷേ 56ാം മിനിറ്റില്‍ എവര്‍ട്ടന്‍ സാന്റോസിലൂടെ മുംബൈ സിറ്റി ആശ്വാസ സമനില കണ്ടെത്തി. പിന്നീട് ഇരു ടീമുകളും വിജയ ഗോളിനു വേണ്ടി വിയര്‍ത്ത് കളിച്ചപ്പോള്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ നോര്‍ത്ത് ഈസ്റ്റിന് ഷോക്കേല്‍പ്പിച്ച് മുംബൈയുടെ വിജയഗോളും പിറന്നു. നേരത്തെ, സെല്‍ഫ് ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റിന് ആശ്വാസം നല്‍കിയ ലൂയിസ് ഗോയാനിലൂടെയാണ് മുംബൈ വിജയം രുചിച്ചത.് ജയത്തോടെ മുംബൈ ആറാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്തും.

No comments