Breaking News

തിങ്കളാഴ്ച്ച ഹര്‍ത്താല്‍ ആഹ്വാനം



 റ​ബ​ര്‍ വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മാവേലിക്കരയില്‍ ഹര്‍ത്താല്‍. വ​ന്‍ തു​ക നി​കു​തി അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ചതിനെ തുടര്‍ന്ന് നൂ​റ​നാ​ട് പാ​ല​മേ​ല്‍ ഉ​ള​വു​ക്കാ​ട് പൊ​യ്ക​യി​ല്‍ റ​ബ​ര്‍ വ്യാ​പാ​രി​യാ​യി​രു​ന്ന ബി​ജു​രാ​ജ് (38) ആണ് ആത്മഹത്യ ചെയ്തത്. റബറിന്റെ വില തകര്‍ച്ചയെ തുടര്‍ന്ന് ഇദ്ദേഹം റബര്‍ വ്യാപാരം ഉപേക്ഷിച്ചിരുന്നു. എ​ന്നാ​ല്‍ വ്യാ​പാ​രം ന​ട​ത്തി​യ 2013-14 കാ​ല​യ​ള​വി​ല്‍ 68,90,695 രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ന്നെ​ന്നും ഇ​തി​നു​ള്ള നി​കു​തി ഉ​ട​ന്‍ അ​ട​യ്ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ട് ബി​ജു​രാ​ജി​ന് ക​ഴി​ഞ്ഞ ദി​വ​സം വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ല്‍​നി​ന്നു നോ​ട്ടീ​സ് ല​ഭി​ച്ചു.


ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് ബി​ജു​രാ​ജ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും കു​റ്റക്കാര്‍ക്കെതിരെ ന​ട​പ​ടി വേ​ണ​മെ​ന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി തിങ്കളാഴ്ച മാവേലിക്കരയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിക്കാനാണ് തീരുമാനം.

No comments