സ്പീക്കര്‍ ഏറാന്‍മൂളിയാകരുതെന്ന്‍ വി.ടി.ബല്‍റാം എംഎല്‍എ
സ്പീക്കര് മുഖ്യമന്ത്രി പിണറായി വിജയന്റെ എറാന്‍മൂളിയാകരുതെന്നു വി.ടി.ബല്‍റാം എംഎല്‍എ. സ്പീക്കര്‍ ഭരണകക്ഷിയുടെ പിണിയാളാകരുത്. പി.ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെയ്തതൊന്നും ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്യുന്നില്ലെന്നും സഭയിലെ കയ്യാങ്കളികള്‍ സൂചിപ്പിച്ചു ബല്‍റാം പറഞ്ഞു.
അതേസമയം, പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും തെറ്റിദ്ധാരണ വേണ്ടെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇന്ന് ഉന്നയിക്കാനാത്ത വിഷയം നാളെ ഉന്നയിക്കാം. ചെയറിന്റെ മുഖം മറച്ചുളള പ്രതിഷേധം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു സഭ ഇന്നത്തേക്കു പിരിഞ്ഞശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

No comments