കേരളാ ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ ഹോസുവിന്റെ ഒരു റെക്കോര്‍ഡ് പെക്കൂസണ് മുന്നിൽ വഴിമാറിയേക്കും
ഐഎസ്‌എല്ലില് അസിസ്റ്റുകളുടെ റെക്കോര്‍ഡില്‍ ഹോസുവിന് തൊട്ടടുത്ത് പെക്കൂസണ്‍ എത്താന്‍ സാധ്യത. കഴിഞ്ഞ രണ്ടുസീസണുകളില്‍ കേരളാ ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ ഹോസു കയ്യില്‍ വച്ചിരുന്ന ഒരു റെക്കോര്‍ഡ് പെക്കൂസണ് വഴിമാറിയേക്കാന്‍ സാധ്യതയേറെയാണ്.
ഗോളുകളില് ബ്ലാസ്റ്റേഴ്സിനായി കൂടുതല്‍ അസിസ്റ്റ് ചെയ്ത റെക്കോര്‍ഡാണിത്. ഹോസു രണ്ട് സീസണുകള്‍കൊണ്ട് നേടിയതിനോടടുത്തെത്താന്‍ പെക്കൂസണ് ഒരു സീസണ്‍ തികച്ചുവേണ്ടിവന്നില്ല.
മലയാളി ആരാധകരുടെ പ്രീയ ജോസൂട്ടന്‍ ആറ് തവണ ഗോള്‍ അസിസ്റ്റ് ചെയ്തെങ്കിലും എന്നാല്‍ ഈ സീസണില്‍ത്തന്നെ പെക്കൂസണ്‍ അഞ്ച് അസിസ്റ്റുകള്‍ നടത്തി തൊട്ടടുത്തെത്തിയിട്ടുണ്ട്.
ജോസൂട്ടനെ മറികടന്ന് പെക്കൂസണ്‍ എത്തുന്നത് ആരാധകര്‍ക്ക് സഹിക്കുവാനാവില്ല.
ആരാധകര്‍ എറെ സ്നേഹിക്കുന്ന ജോസൂട്ടന്‍ തന്നെ റെക്കോര്‍ഡ് നേടണമെന്നാണ് അവരുടെ ആഗ്രഹം.
ടീമില്‍ ഏറ്റവും ഭാവനാത്മകമായ നീക്കങ്ങള്‍ നടത്തുന്ന കളിക്കാരന്‍ എന്ന നിലയില്‍ ഈ സീസണില്‍ത്തന്നെ പെക്കൂസണ്‍ ഹോസുവിനെ മറികടക്കാനുള്ള സാധ്യതയേറെയാണ്.
ടീമിന്റെ മിക്ക വിജയങ്ങള്‍ക്ക് പിന്നിലും പെക്കൂസന്റെ സാന്നിധ്യം കാണുവാന്‍ സാധിക്കുന്നു. ഫ്രീകിക്ക് വേഗമെടുത്ത് ഹ്യൂമിന് പന്ത് കൈമാറി സൃഷ്ടിക്കപ്പെട്ട ഗോള്‍ ഇദ്ദേഹത്തിന്റെ ചുറുചുറുക്കിന് ഉത്തമോദാഹരണമാണ്.
എന്നാല്‍ ഒരിക്കലും ആഘോഷിക്കപ്പെടാന്‍ നിന്നുകൊടുക്കാറുമില്ല ഈ ഘാനാ താരം. അസിസ്റ്റുകള്‍ക്കുപുറമേ മറ്റ് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തവര്‍ക്ക് പന്ത് നല്‍കിയും പെക്കൂസണ്‍ കളം നിറയുന്നു.
പെക്കൂസന്റെ ത്രോയില്‍നിന്ന് അസിസ്റ്റുകള്‍ പന്തെടുത്ത് സൃഷ്ടിക്കപ്പെട്ട ഗോളുകളുമുണ്ട്. ചെന്നൈയിനെതിരായി ജിങ്കാന്റെ ക്രോസില്‍നിന്ന് വിനീത് നേടിയ അഭിമാന ഗോള്‍ ഉള്‍പ്പെടെ ഇങ്ങനെയുണ്ടായതാണ്.









No comments