Breaking News

പ്ലേ ഓഫിലേക്ക്‌ കുതിക്കുന്ന കൊമ്പൻമാർക്ക് തിരിച്ചടിയായി പ്രമുഖരുടെ പരിക്ക്


പ്ലേ ഓഫ് സാധ്യധകൾ കടുപ്പമേറിയ സമയത്ത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് വരുന്ന വാർത്തകൾ അത്ര സുഖകരമല്ല.  ഒരു മത്സരം മാത്രം കളിച്ച് മഞ്ഞപ്പടയെ ആകെ രോമാഞ്ചം കൊള്ളിച്ച ദീപീന്ദ്ര നേഗിക് പരിശീലനത്തിനിടെ കാലിന് പരിക്കേറ്റത്.


കളിച്ച ആദ്യ മത്സരത്തിൽ തന്നെ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വയി ഒരുക്കുകയും ചെയ്തത് ഇൗ 19 കാരനാണ്.

താരം തന്നെയാണ് പരിക്കേറ്റ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ഈ അടുത്തിടെയാണ് നേഗിയെ ടീമിലെത്തിച്ചത്. പരിക്ക് കേരള ബ്ലാസ്റ്റേഴ്സ് ന് പുതുമയൊന്നും അല്ല.


 വിദേശ താരങ്ങളായ ബർബെട്ടോ, പെസിച്ച്, കിസീറ്റോ ഇന്ത്യൻ താരം അരാട്ടാ ഇസുമി , മലയാളീ താരങ്ങളായ സി കെ വിനീത് ,   റിനോ ആന്റോ തുടങ്ങിയവർ എല്ലാം പരിക്കിന്റെ പിടിയിൽ പെട്ടു വ ലഞ്ഞരാണ്.


ചിലതാരങ്ങളെ പരിക്ക് വിടാതെ പിന്തുടരുകയാണ് .അതിൽ ഒരാളാണ് റിനോ ആന്റോ . കളിച്ച കളികളെല്ലാം  മികച്ച പ്രകടനം കാഴ്ചവെച്ച റിനോയുടെ പരിക്ക ടീമിന് വലിയ തലവേദനയാകുന്നു.  

എന്തായാലും നേഗി യു ടെ പരിക്ക് ഗുരുതരമല്ല എന്ന് താരം തന്നെ വ്യക്തമാക്കി. ഇനിയും മുന്നോട്ടുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലാത്ത ടീമിന് പരിക്ക് ഒരു തലവേദനയാവെല്ലേ എന്നാണ് ആരാധകരുടെ പ്രാർത്ഥന.
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം കൊല്‍ക്കത്തയ്ക്കെതിരെ ഈ മാസം 8നാണ്. 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ആറാമതുള്ള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ഓരോ മത്സരങ്ങളും നിര്‍ണായകമാണ്.



No comments