സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നീണ്ടകാലത്തെ മോഹത്തിന് മങ്ങലേൽക്കുന്ന വാർത്തയാണ് ഇപ്പൊൾ പുറത്ത് വരുന്നത്. ബ്രസീലിയൻ മുന്നേറ്റ താരം മാഴ്സലീഞ്ഞോ ബ്ലാസ്റ്റേഴ്സ് ലേക്ക് ഇല്ലെന്ന വാർത്തയാണ് ഇപ്പൊൾ പുറത്ത് വരുന്നത്.
തന്റെ നിലവിലെ ക്ലബായ പൂനെ സിറ്റിയുമായി തന്നെ മാഴ്സലീഞ്ഞോ കരാറിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടു വര്‍ഷത്തേക്കാണ് ക്ലബുമായുള്ള പുതിയ കരാര്‍.
മാഴ്സലീഞ്ഞോ തനിക്ക് ബ്ലാസ്റ്റേഴ്സിൽ കളിക്കണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ഏജന്റ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.
പക്ഷെ അദ്ദേഹം ആവശ്യപ്പെടുന്ന തുക നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയാറായില്ല. തുടർന്ന് കൂടുതൽ സമയം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പുനെയുടെ ഓഫർ മാഴ്സലീഞ്ഞോ സ്വീകരിക്കുകയായിരുന്നു
ഇപ്പൊൾ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം മാഴ്സലീഞ്ഞോ പുണെ സിറ്റിയിൽ തന്നെ അടുത്ത സീസൺ ഉണ്ടാവും. ഇൗ സിസണിൽ പുണെയ്ക്ക് വേണ്ടി നിരവധി തവണ താരം എതിർ വല ചലിപ്പിച്ചിട്ടുണ്ട്.
മാഴ്സലീഞ്ഞോ ബ്ലാസ്റ്റേഴ്സ് നൊപ്പം ചേർന്നാൽ ബ്ലാസ്റ്റേഴ്സിന് അത് പുത്തൻ ഊർജ്ജം നൽകും. കൂടാതെ ആരാധകരുടെ നീണ്ട നാളത്തെ ആവശ്യങ്ങൾക്ക് അവസാനമവുകയും ചെയ്യും.
ഇപ്പൊൾ 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ഉള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് . പ്ലേ ഓഫ് സത്യതകൾ നിലനിർത്താൻ ഇനിയുള്ള കളികളെല്ലാം നിർണായകമാണ്.







No comments