'വിനീത് മരണമാസ്സാണ്, ഇവിടുത്തെ ചൂടിനെയാണ് എനിക്ക് പേടി'
മറു കണ്ടം ചാടിയ ഹോളണ്ട് താരം മാർക് സിഫന്യോസിന് പകരം ബ്ലാസ്റ്റേഴ്സിൽ എത്തിയ ഐസ്ലാന്റ് താരം ഗുജോൺ കേരളത്തിൽ ഹാപ്പിയാണ് പക്ഷേ ഒന്ന് മാത്രം താരത്തിന് ഭയങ്കരം പേടിയാണ് എന്താണെന്നല്ലേ വേറെ ഒന്നും അല്ല ചൂട് തന്നെ..
ഹോ! എന്തൊരു ചൂട്... മനുഷ്യന്‍ കരിഞ്ഞു പോകുമല്ലോ...'' മാരിയറ്റ് ഹോട്ടലിലെ ശീതീകരിച്ച ലോബിയില്‍ നിന്ന് പുറത്തേക്ക് നടക്കുമ്ബോള്‍ ഗുജോണ്‍ ബാള്‍ഡ്വിന്‍സണിന്റെ ആദ്യ വാചകം അതായിരുന്നു.
മഞ്ഞു പൂക്കുന്ന നാട്ടില്‍ നിന്നെത്തിയ ഗുജോണിനുമുന്നില്‍ കേരളത്തിലെ ചൂടന്‍ കാലാവസ്ഥ വില്ലനാകുന്നത് സ്വാഭാവികം. കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടാരത്തിലേക്ക് പുതുതായെത്തിയ ഐസ്ലന്‍ഡ് താരത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു...
ബ്ലാസ്റ്റേഴ്സില്‍ കളിക്കാനെത്തിയപ്പോള്‍ ആദ്യ പ്രതിസന്ധി ഇവിടത്തെ ചൂടായിരുന്നു. നാട്ടില്‍ മൈനസ് എട്ടു ഡിഗ്രി സെല്‍ഷ്യസിലൊക്കെയാണ് ഞാന്‍ കളിച്ചിരുന്നത്. കേരളത്തിൽ 26 ഡിഗ്രീ മുതൽ 38 വരെയാണ് ശരാശരി താപനില .
ഇതിൽ ഉണ്ടാവുന്ന വ്യത്യാസം പോലും താങ്ങാൻ നമുക്ക് കയിയുന്നില്ല. അപ്പോൾ മൈനസ് എട്ട് ഡിഗ്രീ യിൽ നിന്ന് 30 ഡിഗ്രിയിൽ കളിക്കുന്ന താരത്തെ പ്രശംസിക്കാതിരിക്കാതെ വയ്യ .
ഇവിടെ വന്നപ്പോള്‍ ശ്വാസമെടുക്കുന്നതിനുവരെ വലിയ ബുദ്ധിമുട്ടായി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ പകരക്കാരനായി കളിക്കാനിറങ്ങുന്നതിനുമുമ്ബ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയത്. ഇവിടത്തെ കാലാവസ്ഥയോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടല്‍ വലിയ പ്രയാസമായിരുന്നു.
ഇവിടുത്തെ താരങ്ങളുടെ പ്രകടനത്തെ പുകയ്താനും ഗുഡ്ഡി മറന്നില്ല. പുണെയ്കെതിരായി വിനീതിന്റെ ഗോളും അദ്ദേഹം ഓർമിപ്പിച്ചു. വിനീതിന്റെ ഗോൾ ഇന്റർനാഷണൽ നിലവാരത്തിൽ ഉള്ളതായിരുന്നു . നേഗി യെ പോലുള്ള താരങ്ങൾ ഭാവിക്ക് ഒരു മുതൽ കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു
എന്നാല് താരം കുടുംബാംഗങ്ങളെ പിരിഞ്ഞിരിക്കുന്നതിൽ നല്ല വിഷമത്തിലാണ്. നാല് മാസം മാത്രം പ്രായമുള്ള മകനെ പിരിഞ്ഞിരിക്കുന്നത്തിൽ ആണ് താരത്തിന് കൂടുതൽ
വിഷമം.
തന്റെ നാട്ടിൽ കളിക്കുമ്പോൾ കുറഞ്ഞ അളവിൽ മാത്രമേ ആളുകൾ കളി കാണാൻ വരാറുള്ളൂ. എന്നൽ കേരളത്തിലെ മഞ്ഞപ്പടയെ കണ്ട് അധിശയപ്പെട്ടിരിക്കുകയാണ് താരം. ഇനി ഒരു ഹോം മാച്ച് മാത്രമേ താരത്തിന് അവശേഷിക്കുന്നുള്ളൂ.










No comments