Breaking News

പ്രശ്നങ്ങളെല്ലാം തീര്‍പ്പാക്കി സിഫ്നിയോസ് ഇന്ത്യയിൽ തിരിച്ചെത്തി



കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പരാതിയിൽ  ഇന്ത്യ വിട്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോയ  എഫ് സി ഗോവയുടെ ഡച്ച്‌ സ്ട്രൈക്കര്‍   വിസാ പ്രശ്നങ്ങള്‍ എല്ലാം തീര്‍ത്ത് ഇന്ത്യയില് തിരിച്ചെത്തി.


ഫെബ്രുവരി നാലിനാണ് വിസ പ്രശ്നങ്ങള്‍ കാരണം FRRO നിര്‍ദേശ പ്രകാരം സിഫ്നിയോസ് ഇന്ത്യ വിട്ടത്.

കേരളാ ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് റെനെ മുലസ്ടീനേ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയത് ശേഷം മാര്‍ക്ക് സിഫ്നിയോസ്  ബ്ലാസ്റ്റേഴ്സ് ടീമുമായി നല്ല ബന്ധമായിരുന്നില്ല .

തുടർന്നാണ് മാര്‍ക്ക് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് വിട്ട്  എഫ് സി ഗോവയിൽ ചേക്കേറിയത്. തുടർന്നാണ് ബ്ലാസ്റ്റേഴ്സ് FFRO യക് പരാതി നൽകിയത്.

കേരള ബ്ലാസ്റ്റേഴ്സിനായുള്ള വിസയുമായാണ് എഫ് സി ഗോവയില്‍ സിഫ്നിയോസ് കളിക്കുന്നത് എന്ന കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പരാതിയെ തുടര്‍ന്നായിരുന്നു സിഫ്നിയോസിന് രാജ്യം വിടേണ്ടി വന്നത്.

വിസാ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് സിഫ്നിയോസ് ഇപ്പോള്‍ ഗോവയില്‍ തിരിച്ചെത്തിയിരിക്കുന്നത്. എന്നാണ് എഫ്‌ സി ഗോവ മാനേജ്മെന്റ് അറിയിച്ചത്. 


ഇന്ന് നടക്കുന്ന മത്സരത്തിൽ താരം കളിക്കുമെന്ന് എഫ്‌  സി  ഗോവ മാനേജ്മെന്റ് അറിയിച്ചത്.  കേരള ബ്ലാസ്റ്റേഴ്സ് ജേയ്സി അണിഞ്ഞ താരം 4 ഗോളുകൾ നേടിയിട്ടുണ്ട്.

No comments