Breaking News

ഹ്യൂമേട്ടന്‍ മുത്താണ്!, പരിക്ക് മൂലം ബ്ലാസ്റ്റേഴ്സ് ടീം വിട്ട ഹ്യൂം അമ്ബരിപ്പിക്കുന്ന തീരുമാനവുമായി രംഗത്ത്; ആഹ്ലാദത്തില്‍ മഞ്ഞപ്പട


പരിക്കില് വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ നിന്നും പുറത്തായിട്ടും നാട്ടിലേക്ക് സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം. ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരവും കഴിഞ്ഞതിന് ശേഷം ഇന്ത്യ വിട്ടാല്‍ മതിയെന്നാണ് ഇയാന്‍ ഹ്യൂമിന്റെ പുതിയ തീരുമാനം.

എല്ലാ മത്സരത്തിലും ടീമിനൊപ്പം ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ടീമിന് ആവേശവും പ്രചോദനവും നല്‍കി കൂടെനില്‍ക്കാനാണ് ഹ്യൂം ആലോചിക്കുന്നത്.


ഇതോടെ ബ്ലാസ്റ്റേഴ്സിനോടുളള ഹ്യൂമിന്റെ സ്നേഹം കണ്ട് കൈയ്യടിക്കുകയാണ് ആരാധകര്‍.


കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്ക്കെതിരെ മത്സരത്തില്‍ ടീമിന് ആവേശവുമായി ഗ്യാലറിയില്‍ ഇയാന്‍ ഹ്യൂമിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടുമ്ബോഴെല്ലാം ഗ്യാലറിയില്‍ ആവേശത്തിരമാല സൃഷ്ടിക്കാനും ഹ്യൂം മറന്നില്ല.


നേരത്തെ പൂണെയ്ക്കെതിരായ മത്സരത്തില്‍കാല്‍ മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഹ്യൂം ഐഎസ്‌എല്ലില്‍ നിന്നും പുറത്തായത്.


 കേരളത്തിനായി കൂടുതല്‍ ഗോളുകള്‍ നേടിയ ഹ്യൂമിന്റെ പുറത്താകല്‍ കേരളത്തിന് കനത്ത തിരിച്ചടിയായി മാറുകയും ചെയ്തു.

'കഠിനമായ തീരുമാനമായിരുന്നു അത്. പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതല്‍ ശക്തിയോടെ, മികച്ച ഫിറ്റ്നസുമായി ഞാന്‍ ടീമില്‍ തിരികെയെത്തും.' ഹ്യൂം പറഞ്ഞു.




No comments