Breaking News

ഒറ്റക്കണിറുക്കില്‍ ക്ലിക്കായ സുന്ദരി പ്രിയ പ്രകാശ്- ഫോട്ടോകളും വിഡീയോയും കാണാം



ഒമര് ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലെ ആദ്യ ഗാനം പുറത്തിറങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. മലയാളികള്‍ക്ക് ഏറെ പരിചിതമായ മാപ്പിളപ്പാട്ടാണെങ്കിലും പാട്ടില്‍ വന്ന കൗമാര താരങ്ങളുടെ ഭാവപ്രകടനം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്.

അതില് ഏറ്റവും ശ്രദ്ധേയമായത് പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖം കണ്ണുകള്‍ കൊണ്ട് കാണിച്ച ചില കൗതുകങ്ങളാണ്. ചിത്രത്തില്‍ ചെറിയ വേഷമായിരുന്നു .

പ്രിയക്ക് ആദ്യം ചിത്രത്തില്‍ തീരുമാനിച്ചിരുന്നതെങ്കിലും മികച്ച പ്രകടനം കണക്കിലെടുത്ത് ഒമര്‍ ലുലു തിരക്കഥ തിരുത്തിയെഴുതി നായികാ തുല്യമായ കഥാപാത്രം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 ബി കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയായ പ്രിയ തൃശൂര്‍ പൂങ്കുന്നം സ്വദേശിയാണ്.

No comments