Breaking News

മോദി പറഞ്ഞ 15 ലക്ഷം അക്കൗണ്ടില്‍ എപ്പോള്‍ കിട്ടും; വിവരാവകാശ നിയമം വ‍ഴിയുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി ഇങ്ങനെ


വിവരാവകാശ നിയമപ്രകാരമുള്ള ആ ചോദ്യം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മോദിയടക്കമുള്ളവര്‍ക്ക് ഉത്തരമില്ല. ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പതിനഞ്ച് ലക്ഷം എത്തിക്കാമെന്ന മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇത് വിവരാവകാശ നിയമത്തിന് കീഴില്‍ വരില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം.
വിവരാവകാശ പ്രവര്‍ത്തകന്‍ മോഹന്‍കുമാര്‍ ശര്‍മ എന്നയാളാണ് മോദിയുടെ വാഗ്ദാനം എപ്പോള്‍ ലഭിക്കുമെന്ന് വിവരാവകാശപ്രകാരം ചോദിച്ചത്.
2014ലെ തെരഞ്ഞെടുപ്പ് പ്രചരണക്കാലത്താണ് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിലേയ്ക്ക് പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് മോദി പ്രസംഗിച്ച്‌ തകര്‍ത്തത്.

No comments