ഞാന്‍ ഒന്നും പറയേണ്ടതില്ലല്ലോ എല്ലാം നിനക്കറിയാവുന്നതല്ലേ ; റോഷനോട് പ്രിയ
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനരംഗത്തിലൂടെ തരംഗമായ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുള്‍ റൗഫും. കട്ട ചങ്ക്സ് ആയ ഇരുവരും ഒരുമിച്ചാണ് പൊതുചടങ്ങുകളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ളത്. ഈ സൗഹൃദത്തില്‍ ചാലിച്ചാണ് പ്രിയ റോഷന് പിറന്നാള്‍ ദിനത്തില്‍ ആശംസയുമായെത്തിയിക്കുന്നത്.
"എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാള്‍ക്ക് പിറന്നാളാശംസകള്‍ .ഞാന്‍ ഒന്നും പറയേണ്ടതില്ലല്ലോ കാരണം എല്ലാം നിനക്കറിയാവുന്നതല്ലേ ..അനുഗ്രഹീതനായി തുടരുക." ഇരുവരുടെയും ക്യൂട് ചിത്രം പങ്കുവച്ചു കൊണ്ട് പ്രിയ റോഷന് ആശംസകള്‍ നേര്‍ന്നു.

No comments