സെവിയയെ തകർത്ത് കോപ്പ ഡെല്‍ റെ കിരീടത്തിൽ മുത്തമിട്ട് ബാഴ്സലോണ
സെവിയയെ തകര്‍ത്ത് കോപ്പ ഡെല്‍ റെ കിരീടം ബാഴ്സയ്ക്ക്. സെവിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ലൂയിസ് സൂവാരസിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് ഈ സീസണിലെ ആദ്യ കിരീടത്തില്‍ ബാഴ്സ മുത്തമിട്ടത്. ബാഴ്സയുടെ തുടര്‍ച്ചയായി നാലാം കിരീടമാണ് ഇത്.
ആദ്യ പകുതിയില്‍ സൂവാരസിന്റെയും മെസിയുടെയും ഗോളുകളില്‍ ബാഴ്സ മൂന്നു ഗോളുകളുടെ ലീഡ് നേടിയിരുന്നു. കളിയുടെ 14, 40 മിനിറ്റുകളിലായിരുന്നു സൂവാരസിന്റെ ഗോള്‍. 31-ാം മിനിറ്റിലാണ് മെസിയുടെ ഗോള്‍.
രണ്ടാം പകുതിയിലും സെവിയന്‍ താരങ്ങളെ നോക്കുകുത്തികളാക്കിയാണ് ബാഴ്സയുടെ മുന്നേറിയത്. 52 മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിമാറ്റി ആന്്രഡേ ഇനിയസ്റ്റ ബാഴ്സയ്ക്കായി നാലാം ഗോള്‍ നേടി. 69 മിനിറ്റില്‍ ഫിലിപ്പെ കുടീന്യോയുടെ ഗോളോടെ സെവിയന്‍ വധം ബാഴ്സ പൂര്‍ത്തിയാക്കി.

No comments