കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പ്രചരണത്തിന് സോണിയ എത്തില്ല: പ്രചരണത്തിനിറങ്ങുന്നത് അഖിലേഷും രാഹുലും
കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചരണത്തിനിറങ്ങുന്നത് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയുമായിരിക്കും. കൂടാതെ, സോണിയാ ഗാന്ധി പ്രചരണത്തിന്റെ ഭാഗമാകില്ല. അഖിലേഷും രാഹുലും കൂടാതെ തേജസ്‌വി യാദവ്, നവ്‌ജോത് സിംഗ് സിദ്ധു, ഖുശ്ബു എന്നിവരും പ്രചരണത്തിന്റെ ഭാഗമാകും.
പ്രചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് 'ജന്‍ ആശിര്‍വാദ് യാത്ര' സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒരുമിച്ച് പ്രചരണം നടത്തില്ല. 12 മേയിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നത് 15 മേയിനാണ്.

No comments