സ്വന്തം ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന് തുണിയില് പൊതിഞ്ഞുവച്ച അമ്മയ്ക്ക് ജീവപര്യന്തം !
തൊടുപുഴ :വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെ(26)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. വിവാഹം കഴിക്കാതെ പ്രവീണുമായി കഴിഞ്ഞ വിജീഷ ഗർഭിണിയായി. ഈ വിവരം മറച്ചുവെച്ച് 2013 ഒക്‌ടോബര്‍ 17 ന് ആലപ്പുഴ കളര്‍കോടില്‍ നിര്‍ധനരായ യുവതീ യുവാക്കള്‍ക്കായി നടത്തിയ സമൂഹ വിവാഹത്തിൽ ഇരുവരും വിവാഹിതരായി.
പൂർണ്ണ ഗർഭിണിയായിരുന്ന വിജീഷ അന്ന് രാത്രിയോടെ കുളിമുറിയില്‍വച്ച് ഇരട്ടക്കുട്ടികളെ പ്രസവിച്ചു. . തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് വിജീഷ കുളിമുറിയില്‍ വീണു. ശബ്ദം കേട്ടെത്തിയ അമ്മയും കുഞ്ഞമ്മയും ഭര്‍ത്താവിനെ വിളിച്ചുവരുത്തി വിജീഷയെ ആശുപത്രിയിലെത്തിച്ചു. വിജീഷ പ്രസവിച്ച കാര്യം അപ്പോഴും ആരും അറിഞ്ഞിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കിടെ വിജീഷ പ്രസവിച്ചിട്ടുണ്ടെന്നും കുട്ടിയെ കൊണ്ടുവന്നാല്‍ മാത്രമേ ചികിത്സിക്കുകയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞതോടെ പ്രവീണ്‍ വീട്ടിലുണ്ടായിരുന്ന പിതാവിനെ വിവരം അറിയിച്ചു. ഇദ്ദേഹം നടത്തിയ പരിശോധനയിലാണ് ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്നശേഷം തുണിയില്‍ പൊതിഞ്ഞുവച്ചതായി കണ്ടെത്തിയത്. യുവതി കുറ്റം നിഷേധിച്ചെങ്കിലും ഭർത്താവിന്റെ മൊഴിയും ഇവർക്കെതിരായിരുന്നു.

No comments