അവാർഡുകൾ വാരക്കൂട്ടിയ മലയാള സിനിമ
അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ തിളങ്ങിയത് മലയാളം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഭയാനകവും, ടേക്ക് ഓഫും മൂന്ന് അവാര്‍ഡുകള്‍ വീതം നേടി. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡും ജയരാജിന് തന്നെയാണ്. ഈ ചിത്രത്തിലൂടെ നിഖില്‍ എസ് പ്രവീണ്‍ മികച്ച ഛായാഗ്രാഹകനായി.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രവും മൂന്ന് അവാര്‍ഡുകള്‍ മലയാളത്തിന് സമ്മാനിച്ചു. ഈ ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരും, സഹടനടനായി ഫഹദ് ഫാസിലും തിളങ്ങിയപ്പോള്‍ മികച്ച മലയാള ചിത്രമായതും തൊണ്ടുമുതലും ദൃക്‌സാക്ഷിയും തന്നെ.
ടേക്ക് ഓഫിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചപ്പോള്‍ ഇതിലെ നേഴ്‌സിന്റെ വേഷം അവിസ്മരണീയമാക്കിയ പാര്‍വതിക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. ടേക്ക് ഓഫീലൂടെ പ്രൊഡക്ഷന്‍ ഡിസൈനിങ്ങിന് സന്തോഷ് രാമന്‍ അവാര്‍ഡിന് അര്‍ഹനായി.

No comments