Breaking News

തിളങ്ങി മലയാള സിനിമ

അറുപത്തഞ്ചാമത് ദേശീയ പുരസ്‌ക്കാര പ്രഖ്യാപന വേളയില്‍ നിറഞ്ഞു നിന്നത് മലയാളം. ദീര്‍ഘകാലത്തെ മാന്ദ്യത്തിന് ശേഷം മലയാള സിനിമ അവതരണത്തിലും കഥയിലും കൊണ്ടുവന്ന പുതുമകള്‍ക്ക് പുരസ്‌ക്കാര സമിതിയുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റാനുമായി. മികച്ച സംവിധായകനും ഗായകനും സഹനടനും തിരക്കഥാകൃത്തും ഉള്‍പ്പെടെ 10 മികച്ച പുരസ്‌ക്കാരങ്ങളാണ് മലയാളത്തെ തേടിയെത്തിയത്.
കഴിഞ്ഞ തവണ ആറു പുരസ്‌ക്കാരങ്ങളുമായി മടങ്ങിയ കേരളത്തിന് ഇത്തവണ സുവര്‍ണ്ണ തിളക്കമായിരുന്നു. സംവിധായകന്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ഭയാനകമായിരുന്നു കൂട്ടത്തില്‍ മുമ്പന്‍. തകഴിയുടെ പട്ടാളക്കാരന്‍ എന്ന കഥയെ ആസ്പദമാക്കി രണ്ടു ലോകമഹായുദ്ധത്തിന്റെ ഭീകരത കൊച്ചു കേരളത്തിലെ പ്രാദേശിക മേഖലയായ കുട്ടനാട്ടില്‍ വരെ പ്രതിഫലിക്കുന്നതെങ്ങിനെയെന്ന് സിനിമ കാണിച്ചു തന്നു. ഭയാനകത്തിലൂടെ ഇന്ത്യയിലെ മികച്ച സംവിധായകനായി ജയരാജ് വീണ്ടും ശ്രദ്ധനേടി.

No comments