Breaking News

ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം വിനോദ് ഖന്നയ്ക്ക്

അന്തരിച്ച പ്രശ‌സ്‌ത നടൻ വിനോദ് ഖന്നയ്ക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം. ശേഖർ കപൂറിന്‍റെ അധ്യക്ഷതയിലുള്ള ജൂറി ഏകകണ്‌ഠേനയാണ് അദേഹത്തെ തെരഞ്ഞെടുത്തത്. വില്ലനായി 1968 ൽ സിനിമ‍യിൽ അരങ്ങേറ്റം നടത്തിയ വിനോദ് ഖന്ന പിന്നീട് സഹനടനായും നായകനായും തിളങ്ങുകയായിരുന്നു. അക്കാലത്തെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വിനോദ് ഖന്ന.

No comments