ബി.ജെ.പി. എം.എല്‍.എമാരെ പുറത്താക്കി
ജലക്ഷാമത്തെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ ബി.ജെ.പി. എം.എല്‍.എമാരെ ചൊവ്വാഴ്ചയും നിയമസഭയില്‍നിന്ന് പുറത്താക്കി. വിഷയത്തില്‍ പ്രത്യേക ചര്‍ച്ച ആവശ്യപ്പെട്ട് സഭ തുടങ്ങിയതുമുതല്‍ പ്രതിപക്ഷനേതാവ് വിജേന്ദര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ബഹളമായിരുന്നു. ഗുപ്തയ്ക്കുപുറമേ, ഒ.പി. ശര്‍മ, എം.എസ്. സിര്‍സ, ജഗദീഷ് പ്രധാന്‍ എന്നിവരെയും സഭയില്‍നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കി.
ജലക്ഷാമത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാരെന്ന് ഗുപ്ത കുറ്റപ്പെടുത്തി. ജലക്ഷാമത്തില്‍ ദുരിതമനുഭവിക്കുകയാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനാണ് ജലവകുപ്പിന്റെ ചുമതല. പ്രശ്‌നത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

No comments