Breaking News

ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ മൊബൈല്‍ ഡാറ്റ ആസ്വദിക്കാനുള്ള അവസരം ഉടന്‍ ലഭ്യമാകും: ടെലികമ്മ്യൂണിക്കേഷന് മന്ത്രാലയത്തിന്റെ ഉത്തരവിന് വേണ്ടി കാത്ത് വിമാന കമ്പനികള്‍ !!




ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉടന്‍ മൊബൈല്‍ ഡാറ്റാ സേവനം ലഭ്യമായി തുടങ്ങും. ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ മൊബൈല്‍ ഡേറ്റ ലഭ്യമാക്കുന്നതിന് വേണ്ടി ടെലിക്കമ്യൂണിക്കേഷന്‍ മന്ത്രാലയവുമായുള്ള അവസാന വട്ട ചര്‍ച്ചയിലാണ് വിമാന കമ്പനികള്‍. മെയ് ഒന്നിന് നടക്കുന്ന കൂടിക്കാഴ്‌ച്ചയില്‍ ഇതിനുള്ള അവസരം ഒരുങ്ങുമെന്നാണ് കണക്ക് കൂട്ടുന്നത്.
വിമാന സര്‍വ്വീസുകളില്‍ മൊബൈല്‍ ഡാറ്റ സൗകര്യം ലഭ്യമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും വരെ അനുമതി ലഭിച്ചിട്ടുണ്ട്. ആദ്യ പടിയായി ഡാറ്റാ സര്‍വീസ് ആയിരിക്കും ലഭിക്കുക.
പിന്നീട് വോയിസ് സര്‍വ്വീസിലേക്കും മാറും.
ഇനി ടെലിക്കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ എല്ലാ എയര്‍ലൈനുകളും സൗജന്യമായി തന്നെ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. എയര്‍ലൈനുകള്‍ തന്നെയായിരിക്കും ഇതിനുള്ള പണം ഒടുക്കേണ്ടത്.
         


No comments