Breaking News

മമ്മുട്ടി ചിത്രം അങ്കിളിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ !!



മമ്മൂട്ടിയുടെ പുതിയ ചിത്രമായ അങ്കിളിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിള്‍ റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. തമിള്‍ റോക്കേഴ്‌സിന്റെ പിന്നില്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതായി നേരത്തെ പൊലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്ന സൂചന നല്‍കി കഴിഞ്ഞ ദിവസം രാത്രി അങ്കളിന്റെ പതിപ്പ് സൈറ്റില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

രാത്രി അപ്ലോഡായ ചിത്രം ഇതിനകം ആയിരത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. തമിള്‍റോക്കേഴ്‌സിന്റെ മുഖ്യ അഡ്മിനെയടക്കം പിടികൂടിയതായാണ് പൊലീസ് നേരത്തെ അവകാശപ്പെട്ടത്. ഇതോടെ സൈറ്റ് നിര്‍ജീവമാക്കിയെന്നുമായിരുന്നു പൊലീസിന്റെ അവകാശവാദം.

No comments