സഊദിയില്‍ കടകളുടെ പ്രവൃത്തി സമയം കുറയ്ക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകാരത്തിനായി ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചു !
സഊദിയില്‍ കടകളുടെ പ്രവൃത്തി സമയം കുറയ്ക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകാരത്തിനായി ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചു. അര്‍ധരാത്രി വരെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍, രാത്രി ഒമ്പത് മണിക്കുതന്നെ അടയ്ക്കാനാണ് നിര്‍ദേശം. വനിതകളടക്കം കൂടുതല്‍ പേരെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനാണ് നടപടി.
കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാക്കാനാണ് സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ നിര്‍ദേശം അംഗീകാരത്തിനും പുനപ്പരിശോധനയ്ക്കുമായി ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചതായി മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. നേരത്തെ ഈ നിര്‍ദേശം അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നുവെങ്കിലും വിശദമായ പഠനം നടത്താന്‍ സമിതി നിര്‍ദേശിക്കുകയായിരുന്നു. ഇതുപ്രകാരം വീണ്ടും പഠനം നടത്തിയതിനു ശേഷമാണ് പുതിയ റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയത്. രാത്രി ഒമ്പത് മണിക്ക് തന്നെ കടകള്‍ അടയ്ക്കുന്നതില്‍ നിന്ന് ചില മേഖലകളെ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഫാര്‍മസി, ഹറം പള്ളികളുടെ പരിസരത്തുള്ള കടകള്‍ തുടങ്ങിയവ ഇതില്‍ പെടും.

No comments