Breaking News

ക്യാപ്ടൻ മാറി; ഡൽഹി കളി തുടങ്ങി..


ഇന്ന് നടന്ന മത്സരത്തിൽ ഡെൽഹി കൊൽക്കത്തയ്ക്ക് എതിരെ 55 റൺസ് ന്റെ വിജയം നേടി. ഗംഭീർ ഡൽഹിയുടെ നായക സ്ഥാനത്ത് നിന്ന് മാറിയതിനു ശേഷം നടക്കുന്ന ആദ്യ മത്സരമാണ് കൊൽക്കത്തക്ക്‌ എതിരെടുള്ള മത്സരം. ശ്രേയസ് അയ്യർ ആണ് ഡൽഹിയുടെ പുതിയ നായകൻ.
ആദ്യം ബാറ്റ് ചെയ്ത ഡെൽഹി നിശ്ചിത സമയത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി. 40 പന്തുകളിൽ നിന്നും 93 റൺസ് നേടിയ ശ്രേയസ് അയ്യർ ആണ് ഡൽഹിയെ പടുകൂറ്റൻ സ്‌കോർ പടുത്തുയർത്താൻ സഹായിച്ചത്. പ്രിവ്‌തി ഷ 62(44) റൺസ് നേടി പിന്തുണ നൽകി.
രണ്ടാമത് ബാറ്റ് ചെയ്ത കൊൽക്കത്ത  9 വിക്കറ്റ് നഷ്ടത്തിൽ 164 രൻസിൽ അവസാനിച്ച് . ശ്രേയസ് അയ്യർ ആണ് മാൻ ഓഫ് ദി മാച്ച്.

No comments