Breaking News

ക്രിക്കറ്റ് പൂരത്തിന് ബോളിവുഡ് തിരി കൊളുത്തി: ഐപിഎല്‍ പതിനൊന്നാം പതിപ്പിന്് വര്‍ണാഭമായ തുടക്കം


ഐപിഎല് പതിനൊന്നാം സീസണ് വാംഖഡെയില്‍ പ്രൗഢ ഗംഭീരമായ തുടക്കം. ബോളിവുഡ് താരങ്ങളുടെ നൃത്തചുവടുകളുടെ അകമ്ബടിയോടെയാണ് ക്രിക്കറ്റ് പൂരത്തിന് കൊടിയേറിയത്.

ബോളിവുഡ് യുവതാരം വരുണ്‍ ധവാനും, ഡാന്‍സിംഗ് ഇതിഹാസം പ്രഭുദേവയും ചേര്‍ന്ന് തിരികൊളുത്തിയ ആഘോഷരാവില്‍ ഋതിക്ക് റോഷന്റെ ചടുലമായ ചുവടുകള്‍ മാറ്റ് കൂട്ടി.

ബാഹുബലിയുടെ നൃത്താവിഷ്‌കാരവുമായി തമന്നയും, ശേഷം ജാക്വലിന്‍ ഫെര്‍ണാണ്ടസും രംഗത്ത് എത്തിയതോടെ ഐപിഎല്‍ ഉദ്ഘാടന വേദി ഇളകി മറിഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും മടങ്ങിയെത്തിയതോടെ ആകെ എട്ടു ടീമുകളാണ് ഇത്തവണ ഐ.പി.എല്ലില്‍ മാറ്റുരക്കുക. ഒപ്പം അമ്ബയര്‍മാരുടെ തീരുമാനം പുന:പരിശോധിക്കുന്ന ഡി.ആര്‍.എസ് സംവിധാനവും ഇത്തവണയുണ്ടാകും. മൂന്ന് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ പേരിലാണ് കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍. പഞ്ചാബ്, ഡല്‍ഹി, ബെംഗളൂരു എന്നീ ടീമുകളാവട്ടെ കന്നിക്കിരീടം തേടിയാണിറങ്ങുന്നത്.

No comments