തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് കുൽദീപ്;
ഇന്ത്യയുടെ ബൗളിംഗിലെ താരമാണ് കുല്‍ദീപ് നായകര്‍. ആര്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയുമെല്ലാം മറികടന്നാണ് കുല്‍ദീപ് ടീം ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചത്. ഇതിനായി കുല്‍ദീപിനെ കളത്തില്‍ ഏറെ സഹായിച്ചത് മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണയും കോഹ്ലിയുമെല്ലാമാണ്. എന്നാല്‍ ഈ ഐപിഎല്ലില്‍ ധോണിയുടേയും കോഹ്ലിയുടേയും വിക്കറ്റെടുക്കുകയാണ് തന്റെ സ്വപ്നമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കുല്‍ദീപ്.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും നന്നായി സ്പിന്നിനെ നേരിടുന്ന താരങ്ങളെന്നാണ് മഹേന്ദ്ര സിംങ് ധോണിയേയും വിരാട് കോഹ്ലിയേയും കുല്‍ദീപ് യാദവ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവരുടെ വിക്കറ്റുകള്‍ കുല്‍ദീപ് സ്വപ്നം കാണുന്നതും.
‘ഈ ഐപിഎല്‍ സീസണില്‍ എനിക്ക് യാതൊരു ആഗ്രഹങ്ങളുമില്ലെന്ന് പറഞ്ഞാല്‍ നുണയാകും. നിരവധി മോഹങ്ങളില്‍ പ്രധാനപ്പെട്ടത് കോഹ്ലിയുടേയും ധോണിയുടേയും വിക്കറ്റെടുക്കുകയാണ്. സ്പിന്നിനെ നേരിടുന്ന ലോകോത്തര ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ കളിക്കാനുള്ള പ്രധാന വേദിയാണ് ഐപിഎല്‍. ഇന്ത്യന്‍ ടീമില്‍ അംഗമാവുകയെന്നത് സ്വപ്നനേട്ടമാണ്. എങ്കിലും സ്വന്തം ടീമിലായതിനാല്‍ ഇവര്‍ക്കെതിരെ പന്തെറിയാന്‍ കഴിയില്ലല്ലോ. ആ അവസരമാണ് ഐപിഎല്ലില്‍ ലഭിക്കുന്നത്’ കുല്‍ദീപ് ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

No comments