Breaking News

എനിക്ക് അവസരങ്ങൾ തന്നില്ലെങ്കിൽ സ്വന്തമായി പടം പിടിക്കുമെന്ന് പാർവതി

തനിക്ക് അവസരങ്ങള്‍ തന്നില്ലെങ്കില്‍ സ്വന്തമായി സിനിമ എടുക്കുമെന്നും നടി പാര്‍വതി. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പാര്‍വതി നടത്തിയ കസബയെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായിരുന്നു.തുടര്‍ന്ന് മാസങ്ങളോളം നടി സോഷ്യല്‍മീഡിയയില്‍ ആക്രമിക്കപ്പെട്ടു.'ഞാനല്ല ആദ്യമായി സിനിമയെ വിമര്‍ശിച്ചത്. തനിക്ക് മുന്‍പും ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. അന്ന് തനിക്കെതിരെ വന്ന ആക്രമണങ്ങളേക്കാള്‍ തന്നെ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്.

പുരുഷന്‍ അടിച്ചാല്‍ എന്താണ് കുഴപ്പം എന്ന് സ്ത്രീകളുടെ കമന്റ് കേട്ടിരുന്നു.അതു കേട്ടപ്പോള്‍ വേദന തോന്നിയെന്നും പാര്‍വതി പറയുന്നു.
തന്നെ വിമര്‍ശിച്ച് കമന്റുകള്‍ വായിച്ചതിനു ശേഷം താന്‍ എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.' പാര്‍വതി പറഞ്ഞു. ഈ പ്രശ്‌നത്തിന് ശേഷം ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നു.സിനിമയില്‍ എനിക്കെതിരേ ഒരു ലോബി തന്നെയുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ഇതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നാണ് പാര്‍വതി വ്യക്തമാക്കി. 'സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും,
ഐ ഷേപ്പ് മൈ വേള്‍ഡ് എന്ന ടോക് ഷോയിലാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്.

No comments