ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കും:ഗീതാനന്ദന്‍
കോട്ടയം: നാളെ നടത്തുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടിവരുമെന്നു ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍. അത്തരം സാഹചര്യങ്ങളിലേയ്‌ക്കു കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹര്‍ത്താലിനെ പരാജയപ്പെടുത്തുമെന്ന ബസുടമകളുടെ പ്രസ്‌താവന ജനങ്ങള്‍ തള്ളിക്കളയും. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്ബോള്‍ ഇത്തരം പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്‌തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനു പിന്തുണ നല്‍കാന്‍ 30 ഓളം ദളിത് സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധി മറികടക്കാനും ജനാധിപത്യ സംരക്ഷണത്തിനും പാര്‍ലമെന്റു നിയമനിര്‍മാണം നടത്തണം.
ഈ ആവശ്യം ഉന്നയിച്ച് 25ന് രാജ്‌ഭവന്‍ മാര്‍ച്ചു നടത്തുമെന്നും അദ്ദഹം പറഞ്ഞു. സംഘടനാ പ്രതിനിധികളായ സി.ജെ. തങ്കച്ചന്‍, പി. ലീലാമ്മ, ടി.പി.കുട്ടപ്പന്‍, സി.എം. ദാസപ്പന്‍, കെ.കെ. വിജയന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments