മകള്‍ക്ക് ആ ബാലികയുടെ പേരിട്ടു; മലയാളി യുവാവിന് കയ്യടിച്ച് രാജ്യജനത
കശ്മീരിന്‍റെ താഴ്‌വരയില്‍ അതിക്രൂരമായി മാനഭംഗം ചെയ്ത് കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മയില്‍ രാജ്യജനത വേവുമ്പോള്‍ ധീരമായ ആദരവുമായി മലയാളി യുവാവ്.
തനിക്ക് ജനിച്ച പെണ്‍കുട്ടിക്ക് കഠ്‌വയില്‍ പിടഞ്ഞ് മരിച്ച ആ ബാലികയുടെ പേരിട്ടാണ് നീലേശ്വരം സ്വദേശിയായ രജിത് റാം ആദരമര്‍പ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ തന്‍റെ കുഞ്ഞിന്‍റെ ചിത്രം സഹിതമാണ് രജിത്തിന്‍റെ പോസ്റ്റ്. ‘പേരിട്ടു.. അതെ..അതുതന്നെ. ****** എസ് രാജ്...എന്റെ മോളാണവൾ’ എന്നാണ് വാചകം.

No comments