Breaking News

ഇനി എസ്ബിഐ എടിഎമ്മുകള്‍ക്ക് രാത്രികാലങ്ങളില്‍ വിശ്രമം !



ഇനിമുതല്‍ രാത്രിസമയങ്ങളില്‍ എസ് ബി ഐ എടിമ്മുകളും ഉറങ്ങും. ഇടപാടുകാരെ ആശങ്കയിലാഴ്ത്തിയാണ് എസ്ബിഐ എടിഎമ്മുകളുടെ 24 മണിക്കൂര്‍ സേവനം നിര്‍ത്തുന്നത്. എ ടി എമ്മുകളുടെ പ്രവര്‍ത്തന സമയം രാവിലെ 6 മുതല്‍ രാത്രി 6 വരെയെ ഇനിമുതല്‍ എടിഎം പ്രവര്‍ത്തനസജമാവുകയുള്ളൂ.
എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം തീരെ കുറവുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പല സ്ഥലങ്ങളിലും രാവിലെ ആറു മണി മുതല്‍ 10 മണി വരെ മാത്രമേ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്ന ബോര്‍ഡുകള്‍ അധികൃതര്‍ സ്ഥാപിക്കാന്‍ തുടങ്ങി.
അതേസമയം മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ കുറവുള്ള പ്രദേശങ്ങളില്‍ ഈ തീരുമാനം ഇടപാടുകാര്‍ക്ക് തിരിച്ചടിയാകും.
    

No comments