കർണാടക തെരഞ്ഞെടുപ്പ് ; മോദി പറന്നിരങ്ങുന്നതിന് മുമ്പ് സർവ്വേ ഫലം പുറത്ത്
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കര്‍ണാടകയില്‍ മോദി പറന്നിറങ്ങുന്നതിന് തൊട്ടുമുമ്പാണ് സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം പുറത്തുവന്നത്. തെരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തി നില്‍ക്കെ ഏപ്രില്‍ 20 ാം തിയതി മുതല്‍ 30 ാം തിയതി വരെ നടത്തിയ സര്‍വ്വേയുടെ ഫലം കര്‍ണാടക ജനതയുടെ മനസ്സ് വ്യക്തമാക്കുന്നതാണെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.
224 അംഗ നിയമസഭയില്‍ 128 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പതനം കാണുമെന്നും സര്‍വ്വെ ചൂണ്ടികാണിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ബിജെപി പ്രചരിപ്പിക്കുന്ന തെരഞ്ഞെടുപ്പില്‍ 63 മുതല്‍ 73 വരെ സീറ്റുകള്‍ മാത്രമെ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളു.
അതേസമയം വലിയ അവകാശവാദങ്ങില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ദേവനഗൗഡയുടെ ജെഡിഎസ് 29 മുതല്‍ 36 വരെ സീറ്റുകള്‍ നേടുമെന്നും അഭിപ്രായ സര്‍വ്വെ പ്രവചിക്കുന്നു

No comments