മോഡിക്ക് സിദ്ധരാമയ്യയുടെ ചലഞ്ച്
കടലാസില്‍ നോക്കാതെ പ്രസംഗിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച പ്രധാനമന്ത്രിക്ക് സിദ്ധരാമയ്യയുടെ ചലഞ്ച്. പ്രധാനമന്ത്രിക്ക് ബി.എസ് യെദ്യൂരപ്പയുടെ വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് 15 മിനിറ്റ് സംസാരിക്കാമോയെന്ന് സിദ്ധരാമയ്യ വെല്ലുവിളിച്ചു. പേപ്പറില്‍ നോക്കാതെ വേണ്ട, നോക്കിത്തന്നെ 15 മിനിറ്റ് യെദ്യൂരപ്പ കര്‍ണാടകത്തില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമോയെന്ന് സിദ്ധരാമയ്യ ചോദിച്ചു. ട്വിറ്ററിലായിരുന്നു സിദ്ധരാമയ്യയുടെ വെല്ലുവിളി.

No comments