പുരുഷന്മാർക്ക് ഷർട്ട് ഊരാതെ ക്ഷേത്രത്തിൽ പ്രവേശിക്കാം എന്ന് വെള്ളാപ്പള്ളി നടേശൻ
പുരുഷന്മാര്‍ ഷര്‍ട്ടും മേല്‍വസ്ത്രങ്ങളും ഊരിയേ ക്ഷേത്രങ്ങളില്‍ കയറാവൂ എന്ന ആചാരം എത് ശാസ്ത്രത്തിന്റെ പിന്‍ബലത്തിലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതല്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഊരാതെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. താന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഭക്തന്മാര്‍ ദര്‍ശനം നടത്തുന്നത് ഷര്‍ട്ട് ഊരാതെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

No comments