Breaking News

ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തകരെ ശബരിമലയില്‍ റിക്രൂട്ട് ചെയ്യേണ്ട കാര്യം സിപിഎമ്മിനില്ല: കടകംപള്ളി...

തിരുവനന്തപുരം: ഏതെങ്കിലും ഗൂഢ ലക്ഷ്യത്തോടെ സി പി എമ്മി ന് ശബരി മല യിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സം സാ രി ക്കു ക  യാ യി  രു ന്നു അദ്ദേഹം. സിപിഎം ശബരിമലയിലേക്ക് പ്രത്യേക സ്ക്വാഡിനെ  നി യ മി ക്കു ന്നു വെ ന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വർഷങ്ങളായി ശബരിമലയിൽ കരാറടിസ്ഥാനത്തിൽ പോകുന്ന കുറേ ആൾക്കാരുണ്ട്. അവർക്ക് തുച്ഛമായ വേതനമാണ് കിട്ടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് അവരവിടെ പ്രവർത്തിക്കുന്നത്. അതിൽ സി പി എം അ നു ഭാ വി ക ളു ണ്ടാ കാ മെ ന്ന ല്ലാ തെ സിപിഎം പ്രവർത്തകർ ഉണ്ടാകാൻ സാധ്യത കുറവാണ്. സി പി എം പ്രവർത്തകരെ  ദേവസ്വം ബോർഡിന്റെ കരാർ ജീ വ ന ക്കാ രാ യി അയക്കുന്നുവെന്ന വാർത്ത തികച്ചും വ്യാജ പ്രചരണം മാത്രമാണ്.

ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവെയ്ക്കാൻ പോകുന്നു എന്നതും വ്യാജ പ്രചരണമാണെന്ന് മന്ത്രി കൂ ട്ടി ച്ചേ ർ ത്തു. ബോർഡ് ഇതു വരെ നേരിട്ടിട്ടില്ലാത്ത സാഹചര്യമാണ് ഇപ്പോൾ നേരിടുന്നതെന്നും പ്രതിസന്ധികളും പ്രയാസങ്ങളും ഭരണാധികാരിക്ക് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അക്കാരണത്താൽ രാജിവെക്കേണ്ട സാ  ഹ ച ര്യ മി ല്ലെ ന്നും അദ്ദേഹം വ്യക്തമാക്കി.
     
          

No comments