Breaking News

അഞ്ചിൽ മൂന്നിടത്ത് കോൺഗ്രസ് അധികാരത്തിൽ എത്തും.. രണ്ട് ഇടത്ത് കനത്ത പോരാട്ടം..

ബി ജെ പി യെ തുരത്താൻ അരയും തലയും മുറുക്കി പോരാടുന്ന ‌കോൺഗ്രസിനും പാർട്ടിയുടെ സഖ്യ പ്രതീക്ഷകൾക്കും ഊർജം പകർന്ന് തിരഞ്ഞെടുപ്പ് സർവേ ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമി ഫൈനലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നിടത്തും കോൺഗ്രസ് വിജയിക്കുമെന്നാണ് സർവേ യിലെ പ്രവചനം. രാജസ്ഥാനിൽ വൻ ഭൂരിപക്ഷവും മ ധ്യപ്രദേശിൽ കേവല ഭൂരിപക്ഷവും നേടുമെന്നാണ് സീ വോട്ടറിന്‍റെ (സെൻറർ ഫോർ വോട്ടിങ്ങ് ഒപ്പീനിയൻസ് ആൻഡ് ട്രെൻഡ്സ് ഇന്‍ ഇലക്ഷൻ റിസേർച്ച്) സര്‍വ്വേ ഫലത്തിൽ പറയുന്നത്. തെലുങ്കാനയില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും നവംബര്‍ രണ്ടാം വാരത്തിലെ സര്‍വ്വേ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.


No comments