Breaking News

പള്ളി തെരഞ്ഞെടുപ്പിന് ഇടയിൽ എപി - ഇകെ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ബാലറ്റ് പെട്ടി എടുത്ത് ഓടി...

മലപ്പുറം: കക്കോവ് വലിയ ജുമുഅത്ത് പള്ളി തെരെഞ്ഞെടുപ്പിനിടെ സംഘർഷം. വോട്ടെടുപ്പ് നടക്കുന്നതിനിടെ ബാലറ്റ്​ പെട്ടിയെടുത്തോടിയ എ. പി വിഭാഗം പ്രവർത്തകരെ പൊലീസ് പിടികൂടി. പുൽപറമ്പിൽ ഹനീഫ, കുണ്ടിയോട്ട് അലി അക്ബർ എന്നിവരാണ് പിടിയിലായത്. എന്നാൽ പെട്ടി കണ്ടത്താനായിട്ടില്ല. വൻ പൊലീസ് സന്നാഹത്തിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്​.

വഖഫ് ബോർഡ് നിർദേശത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എ. പി - ഇ. കെ വിഭാഗക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് മൂന്ന് വർഷമായി പള്ളി അടച്ചിട്ടിരിക്കുകയാണ്.

No comments