Breaking News

ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഉള്‍പ്പടെ യുഡിഎഫ് നേതാക്കള്‍ ക്കെതിരെ കേസെടുക്കും..

പത്തനംത്തിട്ട: 144 റദ്ദാക്കണ മെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ കുത്തിയിരുന്ന് ധര്‍ണ്ണ നടത്തിയ യു ഡി എഫ് നേതാക്കള്‍ ക്കെതിരെ കേസെടുക്കും. നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ചാണ് നേതാക്കള്‍ ക്കെതിരെ കേസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ ക്കെതിരെ യാണ് കേസ്. എസ്പി ഹരി ശങ്കറാണ് ഇക്കാര്യം അറിയിച്ചത്.

ശബരിമല യില്‍ സന്ദര്‍ശനം നടത്തിയ യു ഡി എഫ് സംഘം ഇന്ന് ഒരു മണി യോടെ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. സി സി ടിവി  ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും എസ്പി വ്യക്തമാക്കി. എന്നാല്‍ നിരോധനാജ്ഞ യു ഡി എഫ് ലംഘിച്ചെന്നും സന്നിധാനത്തേക്ക് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു. 

No comments