ശബരിമലയിൽ നിരോധനാജ്ഞ ലങ്കിച്ച യുഡിഎഫ് സംഘം മടങ്ങി..
നിലയ്ക്കലിലെ പ്രതിഷേധത്തിന് പിന്നാലെ പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് യു ഡി എഫ് പ്രതിഷേധം. പമ്പ ഗണപതി ക്ഷേത്രത്തിനുതാഴെ കുത്തിയിരുന്ന് നേതാക്കള്‍ മുദ്രാവാക്യം മുഴക്കി. അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് അറിയിച്ചതോടെ സമരം നിര്‍ത്തി മടങ്ങി. ശബരി മല പ്രശ്നത്തില്‍ പരിഹാരം തേടി ഗവര്‍ണറെ കാണുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ള യു. ഡി. എഫ് സംഘം രാവിലെ 11 മണിയോടെ നില യ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചു. ജനപ്രതിനിധികൾ ഒഴിച്ചുള്ള വരെ പമ്പയിലേക്ക് കടത്തിവിടില്ലെന്ന പൊലീസ് നിലപാടെടുത്തെങ്കിലും പിന്നീട് എല്ലാവരെയും പോകാന്‍ അനുവദിച്ചു.

No comments