അതീവ ജാഗ്രത.. കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം..
തിരുവനന്തപുരം: തെക്കുകിഴക്ക് അറബി ക്കടലിലെ അതിതീവ്ര ന്യൂന മര്‍ദ്ദം കഴിഞ്ഞ 6 മണിക്കൂറില്‍ 21 കിലോ മീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഇന്ന് രാവിലെ 8.30 ന് തെക്കു കിഴക്കന്‍ അറബി ക്കടലില്‍ 11.2 നോര്‍ത്ത് അക്ഷാംശത്തിലും 66.3 ഈസ്റ്റ് രേഖാംശത്തിലുമായി അഗത്തിയില്‍ നിന്ന് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയില്‍ 670 കിലോമീറ്റര്‍ ദൂരത്തിലും സൊകോത്രയില്‍ നിന്ന് കിഴക്ക് തെക്ക് കിഴക്കന്‍ ദിശയില്‍ 1360 കിലോമീറ്റര്‍ ദൂരത്തിലും നില കൊണ്ടു നില്‍ക്കുന്നു. ആയതിനാല്‍ അടുത്ത 6 മണിക്കൂറില്‍ ഇത് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്രത കുറഞ്ഞ് ന്യൂന മര്‍ദ്ദമായി മാറാന്‍ സാധ്യതയേറെയാണ്.

No comments