2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്ന് സര്‍വേകൾ
ന്യൂഡല്‍ഹി : 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്ന് സര്‍വേകള്‍. എബിപി ന്യൂസ് - സീവോട്ടര്‍ സര്‍വേയും ഇന്ത്യ ടുഡേ സര്‍വേയും ആര്‍ക്കും കേവലഭൂരിപക്ഷം പ്രവചിക്കുന്നില്ല. എന്‍ഡിഎ 237 സീറ്റുകളില്‍ ചുരുങ്ങുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ ഫലം. യുപിഎ 166 സീറ്റുകളും മറ്റുള്ളവര്‍ 140 സീറ്റുകളും നേടും. എന്‍ഡിഎയ്ക്ക് 233 സീറ്റുകളാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്.
യുപിഎ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് സീ വോട്ടര്‍ സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ. 80 സീറ്റുകളില്‍ ബിഎസ്പി - എസ്പി സഖ്യം 51 സീറ്റുകളില്‍ വിജയിക്കും.
ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ചേര്‍ന്ന് 25 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ. ബിഹാറില്‍ നരേന്ദ്ര മോദി നിതീഷ് കുമാര്‍ സഖ്യം മുന്നിലെത്തും. കേരളത്തില്‍ യുഡിഎഫ് 16 ഉം എല്‍ഡിഎഫ് 4 ഉം സീറ്റുകള്‍ നേടുമെന്നാണ് സീ വോട്ടര്‍ പ്രവചനം.

No comments