Breaking News

കുഞ്ഞനന്തന്‍ രോഗിയാണെങ്കില്‍ ചികിത്സയാണ് നല്‍കേണ്ടത്, പരോളല്ല : സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി


ടിപി വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി. രോഗിയാണെങ്കില്‍ ചികിത്സയാണ് നല്‍കേണ്ടത്, പരോളല്ലെന്ന് കോടതി വിമര്‍ശിച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ സിപിഎം നേതാവ് കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്കുന്നതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യയായ കെ.കെ രമ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു സര്‍ക്കാരിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.

No comments