Breaking News

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അർഹിച്ച ചാലക്കുടി സീറ്റ് ഉറപ്പിക്കാന്‍ കരു നീക്കങ്ങളുമായി കെ ബാബു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റ് ഉറപ്പിക്കാന്‍ കരുനീക്കങ്ങളുമായി മുന്‍ മന്ത്രി കെ ബാബു രംഗത്തിറങ്ങി. കഴിഞ്ഞ തവണ മുകളില്‍ നിന്നു കിട്ടിയ ഉറപ്പിന്റെ ബലത്തില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ പി സി ചാക്കോയുടെ ചരടുവലിയില്‍ അടിതെറ്റി തൃശൂരില്‍ ചെന്നു വീണു തോറ്റ കെ പി ധനപാലന്‍,
ഇക്കുറി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന വാശിയോടെ മറുഭാഗത്തുമുണ്ട്. ഇരുകൂട്ടരും എ ഗ്രൂപ്പുകാരാണ്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് വകുപ്പ് ഭരിച്ച്‌ അഴിമതിയില്‍ ആകമാനം മുങ്ങിയയാളെന്ന കുപ്രസിദ്ധിയുള്ള കെ ബാബുവിന് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാനാവില്ല എന്ന കടുംപിടിത്തവുമായി കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരന്‍ ഉറച്ചു നിന്നപ്പോള്‍,

ബാബുവിനു സീറ്റില്ലെങ്കില്‍ താന്‍ മത്സരിക്കാനില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെ ഭീഷണിയാണ് അന്ന് രക്ഷയായത്.
ഉറ്റ അനുയായിയായ ബാബുവിനു തൃപ്പൂണിത്തുറ മണ്ഡലം തന്നെ ഉമ്മന്‍ ചാണ്ടി പൊരുതി നേടിക്കൊടുത്തെങ്കിലും ജനം തോല്‍പ്പിച്ചു.
സീറ്റ് നിര്‍ണ്ണയ ചര്‍ച്ചകളില്‍ സുധീരന്‍ കൈക്കൊണ്ട നിലപാടുകളാണ് തന്നെ തോല്‍പ്പിച്ചതെന്ന് ബാബു പിന്നീട് പരസ്യമായി പ്രതികരിക്കുകയും ചെയ്തു. അങ്ങനെ, രക്തസാക്ഷിയായതിന്റെ പരിവേഷവുമായാണ് ചാലക്കുടി സീറ്റിനു വേണ്ടിയുള്ള ബാബുവിന്റെ അണിയറ നീക്കങ്ങള്‍.
ഈ നീക്കത്തിന്റെ ആദ്യ ഘട്ടത്തില്‍ത്തന്നെ, ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാരന്‍ എന്ന നിയോഗം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു തരപ്പെടുത്തി ബാബു ആദ്യ വിജയം കൊയ്തു കഴിഞ്ഞു.

No comments