വിമാനത്താവളത്തിൽ കൂറ്റൻ എൽഇഡി ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു
കണ്ണൂർ- മട്ടന്നൂർ റോഡിൽ നിന്നും വിമാനത്താവളം ദൃശ്യമാകുന്ന ഭാഗത്താണ് ‘എൽഇഡി വാൾ’ സ്ഥാപിച്ചത്. ടെർമിനൽ കെട്ടിടം, റൺവെ എന്നിവ കൃത്യമായി ദൃശ്യമാകുന്ന ഭാഗമാണ് ഇവിടം. വിമാനത്താവളം ഉദ്ഘാടന ദിവസവും റൺവെയിൽ വിമാനം ഇറങ്ങുന്നത് കാണാൻ ആളുകൾ നാഗവളവിൽ എത്തിയിരുന്നു. എൽഇഡി ലൈറ്റ് ബോർഡ് സ്ഥാപിച്ചതോടെ രാത്രിയും വിമാനത്താവള കാഴ്ച ആസ്വദിക്കാൻ നാട്ടുകാർ എത്തുന്നുണ്ട്.
വിമാനത്താവളത്തിലേക്കുള്ള മൂന്നാം പ്രവേശന കവാടത്തിന്റെ പണി പുരോഗമിക്കുന്നുണ്ട്. മട്ടന്നൂർ- അഞ്ചരക്കണ്ടി റോഡിൽ കുറ്റിക്കരയിലാണ് കവാടം. ഇതുവഴി ടെർമിനൽ കെട്ടിടത്തിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയും. നിർദിഷ്ട ടാക്സി, ബസ്‍സ്റ്റാൻഡ് എന്നിവയും ഇതിനോട് ചേർന്നുള്ള പ്രദേശത്താണ്. തുടക്കത്തിൽ എമർജൻസി എക്സിറ്റ് ആയാണ് പരിഗണിക്കുക.

No comments